
Manjal , Turmeric , മഞ്ഞൾ
മഞ്ഞൾ - വിഷഹാരം, അരുചിയെ ശമിപ്പിക്കും
"Curcuma longa ' is the Botanic name for Turmeric (Manjal).
Turmeric : Wiki says thus .... click here to Wikipedia
ശക്തമായ വിഷഹരമായ ഔഷധമാണ് മഞ്ഞൾ . നാം കറികളിൽ മഞ്ഞൾ ചേർക്കാറുണ്ടല്ലോ ? അതു നിറം ലഭിക്കാൻ മാത്രമല്ല. ആഹാരത്തിലടങ്ങിയിരിക്കുന്ന ചെറുതും വലുതുമായ വിഷാംശങ്ങൾ നശിപ്പിക്കുവാനാണ്.
മഞ്ഞൾ ചെടിയുടെ മണ്ണിനടിയിലുള്ള കിഴങ്ങാണ് ഔഷധയോഗ്യം .
മഞ്ഞൾ പൊടി നെല്ലിക്കാ നീരിൽ ചേർത്തു സേവിക്കുന്നത് പ്രമേഹ ത്തിനു ഔഷധമാണ്.
ചതവും നീരും മാറാൻ മഞ്ഞൾ ചെറുനാരങ്ങാ നീര് ചേർത്തരച്ചു അല്പം ഇടുപ്പും ചേർത്തു ചൂടാക്കി പുറമേ പുരട്ടാം.
പച്ചമഞ്ഞൾ വേപ്പെണ്ണയിൽ അരച്ചു പുരട്ടുന്നത് കുഴിനഖത്തിനു ചികിത്സയാണു.
മഞ്ഞൾ, ചെറുപയർ, തെറ്റിപ്പൂവ് ഇവ ഉണക്കി പൊടിച്ചു തേച്ചു കുളിക്കാം, സൗന്ദര്യ വർധകമാണിത്. മുഖക്കുരു ചുണങ് ഇവ മാറ്റും.
പീനസം, മൂക്കിൽ പഴുപ്പ്, കഫം, മൂക്കടപ്പ് തുടങ്ങിയവയ്ക്കു പച്ചമഞ്ഞൾ അരച്ചു തുണിയിൽ പുരട്ടി ഉണക്കി തിരിയാക്കി വേപ്പെണ്ണയിൽ മുക്കി കത്തിച്ചു ആ പുക മൂക്കിലൂടെ വലിക്കുന്നത് വളരെ ഫലപ്രദമാണ്.