Friday, 17 June 2016

ഔഷധ സസ്യങ്ങൾ - Medicinal Plants


ആയുർവ്വേദം - നമ്മുടെ നാടിൻറെ സ്വന്തം ചികിത്സാ സമ്പ്രദായം . ഇതിൽ, ചികിത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഔഷധ സസ്യങ്ങളെയാണ്.   ഏതാണ്ട് രണ്ടായിരത്തിലധികം സസ്യങ്ങൾ  ഔഷധങ്ങളായി ഉപയോഗിക്കുന്നു എന്നാണ് കണക്ക് ..

വിവിധ രോഗങ്ങള്ക്ക് ആധുനിക രാസ ഔഷധങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും ഗുണത്തെക്കാൾ ദോഷം ചെയ്യുന്നു.  . ശരീരതിന്റെയും രോഗത്തിന്റെയും ശക്തി കണക്കിലെടുക്കാതെ ഉപയോഗിക്കുന്ന അതി ശക്തമായ രാസ ഔഷധങ്ങൾ താല്ക്കാലിക രോഗശമനം  വരുത്തുമെങ്കിലും പിന്നീട് ശരീരത്തിന് ഹാനികരമായി തീരുന്നു.  ഇത്തരം മരുന്നുകളുടെ ഉപയോഗം ഉണ്ടാക്കുന്ന പാര്ശ്വ ഫലങ്ങല്ക്ക് ഇയ്യിടെയായി ധാരാളം  പേർ ചികിത്സ തേടി വരുന്നുണ്ട്.

പെട്ടെന്നുണ്ടാകുന്ന പല അസുഖങ്ങല്ക്കും വിദഗ്ധനായ ഒരു ചികിത്സകനെ കണ്ടെത്തി  ചികിത്സ തുടങ്ങുന്നതിനു മുൻപ്  നമ്മുടെ വീട്ടിലും പരിസരത്തും ലഭ്യമാകുന്ന ഔഷധ മൂല്യമുള്ള സസ്യങ്ങളെ ഉപയോഗപ്പെടുത്തി ഒരു പരിധി വരെ സ്വയം പ്രതിവിധി കണ്ടെത്താൻ നമുക്ക് കഴിയും. ഇത്തരത്തിൽ  പ്രയോജനകരവും ഉപയോഗപ്രദവും ആയ ഏതാനും ഔഷധ സസ്യങ്ങളെ  ഇവിടെ പരിചയപ്പെടുത്തുന്നു. അവയുടെ വിവിധ ഉപയോഗ ക്രമങ്ങളും പറയുന്നു.  ഇവ എല്ലാം തന്നെ സുരക്ഷിതവും ലളിതവും  ചിലവില്ലാത്തതും  ആകുന്നു.

ആഴ്ചയിൽ ഒന്നോ രണ്ടോ  ഔഷധ സസ്യങ്ങളെ വീതം  പരിചയപ്പെടുത്തുന്നു.





No comments:

Post a Comment